കൊല്ലം: ഭാര്യയുമായുളള പിണക്കം പറഞ്ഞു തീർക്കാൻ എത്തിയ ഭാര്യാബന്ധുവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവിനെ കിളികൊല്ലൂർ പൊലീസ് പിടികൂടി. ചാത്തിനാംകുളം വലിയ പള്ളിക്ക് സമീപം പള്ളിത്തെക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അജീസ് (30) ആണ് പിടിയിലായത്.

അജീസിന്റെ ഭാര്യയുടെ ബന്ധുവായ അലിക്കാണ് വെട്ടേറ്റത്. അലിയെ രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ സൽമാൻ, ഇവരുടെ പിതാവിന്റെ സഹോദരൻ എന്നിവർക്കും പരിക്കേറ്റു. തലയ്ക്ക് വെട്ടേറ്റ അലിയെ കൊല്ലത്തെ സ്വകാര്യ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീസിനെ ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നാണ് പിടികൂടിയത്.