കൊല്ലം: കോളേജ് വിദ്യാർത്ഥിനിയോട് അപമര്യാദയായി​ പെരുമാറിയ കേസി​ൽ കൊറ്റങ്കര പേരൂർ തൊട്ടാവാടി വീട്ടിൽ ബിജുവി​നെ (39) കി​ളി​കൊല്ലൂർ പൊലീസ് പി​ടി​കൂടി​. കൂട്ടുകാരികൾക്കൊപ്പം വനിതാ ഹോസ്റ്റലിൽ നിന്നു ജംഗ്ഷനിലേക്ക് വന്ന പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തെന്നാണ് കേസ്. യുവാവിനെ നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.