chikilsa
കാരൂർക്കടവ് ഖൻസൂൽ മസാക്കീൻ സംഘടിപ്പിച്ച സഹായ വിതരണ പദ്ധതികളുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

തൊടിയൂർ: കാരൂർക്കടവ് ഖൻസൂൽ മസാക്കീന്റെ അഞ്ചാം വാർഷികവും റംസാർ 27-ാം രാവും പ്രമാണിച്ച് മത
വിജ്ഞാനസദസും ചികിത്സാസഹായ വിതരണവും സംഘടിപ്പിച്ചു. ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്തു.

സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇമാമുകൾ നേതൃത്വം നൽകി. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത, ശ്രീകല, ലത, മൈനാഗപ്പള്ളി പഞ്ചായത്തംഗം മനാബ്, വിളയിൽ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.