പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പിറവന്തൂർ കിഴക്ക് 462-ാം നമ്പർശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖ മന്ദിരത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി അദ്ധ്യക്ഷനായ യോഗം യൂണിയൻ സെക്രട്ടറി ബി.ബിജു ഉദ്ഘാടനം ചെയ്തു.
ശാഖ സെക്രട്ടറി സി. ആർ. രജികുമാർ ശാഖയുടെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ശാഖ യോഗം, വനിതാസംഘം, യൂത്ത്മൂവ്മെന്റ്,യൂണിയൻ വാർഷിക പ്രതിനിധി എന്നിവയുടെ തിരഞ്ഞെടുപ്പ് നടന്നു.
കെ. ബൈഷി (പ്രസിഡന്റ്), ടി. രാജു(വൈസ് പ്രസിഡന്റ്), സി. ആർ. രജികുമാർ (സെക്രട്ടറി), റിജു. വി. ആമ്പാടി (യൂണിയൻ പ്രതിനിധി), സി. ഡി. മനോജ്,ബി. സജിനി മണി, എസ്. സുഭാഷ്, ജി. രാജപ്പൻ, ടി. വിജി, വി.റെജി, എൽ. സതീശൻ(കമ്മിറ്റി അംഗങ്ങൾ), പി. വി. രാമചന്ദ്രൻ, വിനീത, മോഹനൻ(പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ). യൂണിയൻ വൈസ് പ്രസിഡന്റ് കെ. കെ. ശശീന്ദ്രൻ, യൂണിയൻ കൗൺസിലർ.വി. ജെ. ഹരിലാൽ, യൂണിയൻ കൗൺസിലറും വനിതസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു. വി. ആമ്പാടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ. പി. ഗണേഷ് കുമാർ, യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.ശാഖ പ്രസിഡന്റ് കെ. ബൈഷി സ്വാഗതവും വൈസ് പ്രസിഡന്റ് ടി. രാജു നന്ദിയും പറഞ്ഞു.