കൊട്ടാരക്കര: ദളിത് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബി.ആർ.അംബേദ്ക്കറുടെ 133-ാം ജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനം കൊട്ടാരക്കര നാഥൻ പ്ളാസയിൽ നടന്നു. കൊട്ടാരക്കര ബ്ളോക്ക് പ്രസിഡന്റ് എം.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ദളിത് സംരക്ഷണസമിതി പ്രസിഡന്റ് പി.സേതു അടൂർ അദ്ധ്യക്ഷനായി. അഡ്വ.പി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. നെല്ലിക്കുന്നം സുലോചന, നീലേശ്വരം കൃഷ്ണൻകുട്ടി, പള്ളിക്കൽ ശാമുവേൽ, സുഗതൻ കാരുവേലി, വിജയരാജൻ, പന്തളം പ്രഭ എന്നിവർ പ്രസംഗിച്ചു. ദേവീപ്രസാദ് ശേഖർ, കവി ഉണ്ണി പുത്തൂർ, കവയിത്രി സുധ അശോക് ഇടമൺ, കവയിത്രി അഭിനേത്രി ഷജീല സുബൈദ കരിങ്ങന്നൂർ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ അപ്സര ശശികുമാർ, മാലൂർ മുരളി, സുജാത ചന്ദനത്തോപ്പ്, നെല്ലിക്കുന്നം ശ്രീധരൻ , രാധാകൃഷ്ണൻ മുല്ലശ്ശേരി, ബിനു അമ്പലപ്പുറം എന്നിവർ കവിതകളാലപിച്ചു. അമ്പലപ്പുറം ടി. രാമചന്ദ്രൻ സ്വാഗതവും ശശി അഞ്ചൽ നന്ദിയും പറഞ്ഞു.