kallelil-
കല്ലേലിഭാഗം എസ്. എൻ. ടി .ടി ഐയ്ക്ക് ബിജു കല്ലേലിഭാഗം സംഭാവന ചെയ്ത പുസ്തകങ്ങൾ പ്രിൻസിപ്പൽ ടി.പി.മധു ഏറ്റു വാങ്ങുന്നു

തൊടിയൂർ: ഷാർജ ഉൾപ്പടെ വിവിധ സ്ഥലങ്ങളിലെ പുസ്തകോത്സവങ്ങളിൽ നിന്ന് സമ്പാദിച്ച 200 പുസ്തകങ്ങൾ മാധ്യമ പ്രവർത്തകൻ ബിജു കല്ലേലിഭാഗം ലൈബ്രറികൾ, സ്ക്കൂളുകൾ എന്നിവയ്ക്കായി സംഭാവന ചെയ്തു.

കല്ലേലിഭാഗം ജനത ഗ്രന്ഥശാലയിൽ നടന്ന ചടങ്ങ് കല്ലേലിഭാഗം എസ്.എൻ. ടി. ടി. ഐ പ്രിൻസിപ്പൽ ടി.പി.മധു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി ടി.മുരളീധരൻ സ്വാഗതം പറഞ്ഞു. എസ്. എൻ. ടി. ടി. ഐ ക്ക് വേണ്ടി ടി.പി.മധുവും, ജനതാലൈബ്രറിക്ക് വേണ്ടി സെക്രട്ടറി ടി.മുരളീധരനും കല്ലേലിഭാഗം ദിശ സാംസ്ക്കാരിക പഠനകേന്ദ്രത്തിന് ന് വേണ്ടി പ്രസിഡന്റ് ബി.ലവിന്ദരാജും മുഴങ്ങോടി പ്രോഗ്രസീവ് ലൈബ്രറിക്ക് വേണ്ടി പുസ്തകസമാഹരണകമ്മിറ്റി കൺവീനർ കെ.വി.വിജയനും ബിജുവിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രേറിയൻ കൊച്ചു പൊടിയൻ നന്ദി പറഞ്ഞു. 300 പുസ്തകങ്ങൾ കൂടി താമസിയാതെ കൈമാറുമെന്ന് ബിജു അറിയിച്ചു.