chilla-
'ചില്ല'യുടെ ആഭിമുഖ്യത്തിൽ മയ്യനാട് ആഫ്റ്റർ കെയർഹോമിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നും അവാർഡ് വിതരണവും ചൈൽഡ് വെൽഫയർ കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രപോഷണത്തിനായി പ്രവർത്തിക്കുന്ന 'ചില്ല'യുടെ ആഭിമുഖ്യത്തിൽ മയ്യനാട് ആഫ്റ്റർ കെയർഹോമിൽ ഇഫ്താർ വിരുന്നും അവാർഡ് വിതരണവും നടന്നു. ചൈൽഡ് വെൽഫയർ കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. മയ്യനാട് പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറയ്ക്ക് ചടങ്ങിൽ ശ്രേഷ്ഠസേവന പുരസ്കാരവും 10,001 രൂപയും സമ്മാനിച്ചു.

ചില്ല സെക്രട്ടറി റാണി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ്.സേവ്യർ വലിയവീട്, റെഡ്ക്രോസ് ജില്ലാ സെക്രട്ടറി എസ്. അജയകുമാർ (ബാലു), ചില്ല രക്ഷാധികാരി ഡോ. ആതുരദാസ്, പ്രസിഡന്റ്‌ റോഷൻ പടിയത്ത്, വൈസ് പ്രസിഡന്റ്‌ സിൽവാന, സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. ജലജ നരേഷ്, കൺവീനർമാരായ ബെറ്റ്സി എഡിസൺ, ഷീജ മണികണ്ഠൻ, അർച്ചന, സുജ അജിത്, അദ്ധ്യാപകനായ മനോജ്‌, കൃഷി ഓഫീസർ അനൂപ് ചന്ദ്രൻ, ആഫ്റ്റർ കെയർ ഹോം ഇൻചാർജ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.