panamna-
പന്മന ആശ്രമത്തിൽ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 53-ാമത് അനുസ്മരണം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

പന്മന: കുമ്പളത്ത് ശങ്കുപ്പിള്ള കരുത്തനായ വിപ്ലവകാരിയെന്നതിനപ്പുറം അടിച്ചമർത്തപ്പെട്ട ജനതയ്ക്കായി പ്രവർത്തിച്ച വ്യക്തിയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പന്മന ആശ്രമത്തിൽ നടന്ന കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 53-ാമത് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. കുമ്പളം ഫൗണ്ടേഷൻ ചെയർമാൻ കെ.സി. രാജൻ, മുൻ ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർ സുര്യകുമാർ, അഷ്ടമുടി ജി. വേണുനാഥ്, കാരുവെള്ളിൽ ശശി എന്നിവർ സംസാരിച്ചു. കോലത്ത് വേണുഗോപാൽ സ്വാഗതവും എം.സി. ഗോവിന്ദൻ കുട്ടി നന്ദിയും പറഞ്ഞു. പന്മന ജി. ഹരിദാസ് രചിച്ച 'പരമഭട്ടാരകൻ" എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. കുമ്പളം സ്മൃതി മണ്ഡപത്തിൽ പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള ഭദ്രദീപം തെളിച്ചു. തുടർന്ന് വിദ്യാധിരാജ സത്സംഗ സമിതിയുടെ പ്രാർത്ഥനയും ഡോ. ഉണ്ണിക്കൃഷ്ണപിള്ളയുടെ പ്രഭാഷണവും ഭക്തിഗാനസുധയും നടന്നു. ഇന്ന് സ്വാമി നിർമ്മലാനന്ദഗിരി അനുസ്മരണ ദിനമായി ആചരിക്കും. വനിതാസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഷെമി അദ്ധ്യക്ഷത വഹിക്കും.