തൊടിയൂർ: സമ്പൂർണ മാലിന്യസംസ്‌ക്കരണം ലക്ഷ്യമിട്ട് തൊടിയൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ബയോബിൻ വിതരണത്തിന്റെ രണ്ടാംഘട്ടം അരമത്ത്മഠം വാർഡിൽ പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലേയും ജൈവമാലിന്യം അവിടെത്തന്നെ സംസ്ക്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. വാർഡ് അംഗം തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.രാജീവ്, ഗ്രാമപഞ്ചായത്തംഗം കെ.ധർമ്മദാസ്, ഷൈനി എന്നിവർ സംസാരിച്ചു.