അഞ്ചൽ: അഞ്ചൽ ശബരിഗിരി സ്കൂളിൽ നോമ്പുതുറയും ഇഫ്താർ സംഗമവും നടന്നു. തടിക്കാട് പള്ളി ഇമാം സെയ്ദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. പി.എസ്. സുപാൽ എം.എൽ.എ, ഫാ. തോമസ് പോൾ, സ്കൂൾ സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, സ്കൂൾ മാനേജർ സുല ജയകുമാർ, ഡയറക്ടർ അരുൺ ദിവാകർ, വാർഡ് മെമ്പർ ജാസ്മി മഞ്ചൂർ, പ്രിൻസിപ്പൽ പ്രീതി ചന്ത്, കവി അനീഷ് കെ. അയിലറ, അഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസൽ അൽ അമാൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.