photo
ജല ജീവൻ മിഷൻ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ജലജീവൻ മിഷൻ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനപരിപാടി നടന്നു. പോരുവഴി ഗ്രാമപഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ അങ്കണവാടി,​ ആശാവർക്കർമാർക്കായി നടന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ രാജേഷ് വരവിളയുടെ അദ്ധ്യക്ഷനായി. ഐ.എസ്.എ ഡയറക്ടർ കെ.ആർ.ഉല്ലാസ് ക്ലാസ് നയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസന്ന, ഗ്രാമ പഞ്ചായത്ത്‌ അംഗം പ്രദീപ്, ഐ.എസ്.എ കോ​- ഓർഡിറ്റേറ്റർമാരായ

എൻ.എസ്. വിജയരാജ്, ഫാത്തിമ സലിം തുടങ്ങിയവർ സംസാരിച്ചു.