photo
കേരള പ്രവാസി സംഘം കരുനാഗപ്പള്ളി ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടരി ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കേരള പ്രവാസി സംഘം കരുനാഗപ്പള്ളി ഏരിയാസമ്മേളനം കുലശേഖരപുരം ചമ്പംങ്കോട്ട് യു.പി സ്കൂളിൽ നടന്നു. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. തോട്ടുകര ഹാഷിം അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി നിസാർ അമ്പലംകുന്ന്, എം.ശശിധരൻ, സി.പി.എം കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ. ജയപ്രകാശ്, ജയപ്രകാശ് മേനോൻ, ബി.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പ്രസന്നകുമാർ (പ്രസിഡന്റ്), നാസർ ആറ്റുപുറം (വൈസ് പ്രസിഡന്റ് ), സൈനുദ്ദീൻ (സെക്രട്ടറി), പ്രശോക് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.