കൊട്ടാരക്കര: പുത്തൂർ മാവടി ഗവ.എൽ.പി സ്കൂളിന്റെ നവതി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2ന് നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി എൽ.എസ്.എസ് കിട്ടിയ വിദ്യാർത്ഥികളെ അനുമോദിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ എൻഡോവ്മെന്റ് വിതരണം ചെയ്യും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ വിരമിക്കുന്ന ഉപജില്ലാ ഓഫീസറെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, കവിത ഗോപകുമാർ, ഹെഡ്മാസ്റ്റർ എൻ.ഉദയകുമാർ, പി.ടി.എ പ്രസിഡന്റ് എസ്.അനിൽകുമാർ, സി.ജി.ശശികുമാർ തുടങ്ങിയവർ പങ്കെടുക്കും.