എഴുകോൺ : ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷന്റെ വാർഷികാഘോഷമായ സ്മൃതിയരങ്ങ് ഇന്ന് ഇടയ്ക്കിടം ഗവ.എൽ.പി.എസിൽ തുടങ്ങും. രാവിലെ 9.30 ന് പതാക ഉയർത്തൽ, 10 ന് ചിത്രരചന, ഉപന്യാസം, കവിതാ രചന, ലളിത ഗാനം, കവിതാ പാരായണം പ്രസംഗം എന്നിവയിൽ കുട്ടികളുടെ മത്സരങ്ങൾ. 1ന് രാവിലെ 9.30 ന് ശാസ്ത്ര കൗതുകങ്ങളുമായി നെജീം.കെ. സുൽത്താൻ അവതരിപ്പിക്കുന്ന സുൽത്താനും കുട്ടികളും വൈകിട്ട് 3ന് കർഷക അദ്ധ്യാപക സംഗമവും സെമിനാറും മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും . തുർടന്ന് നവകേരള നിർമ്മിതിയിൽ കർഷകരുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തിൽ കൃഷി അസി.ഡയറക്ടർ എം. പ്രമോദ് സെമിനാർ നയിക്കും.
6മണിക്ക് കോമഡി താരം പുലിയൂർ ജയകുമാർ നയിക്കുന്ന ഒരു രസികൻ നാടൻ പാട്ടുകച്ചേരി.
2ന് രാവിലെ 10ന് അനുഭവ സാക്ഷ്യങ്ങളിലൂടെ മുതിർന്ന തലമുറ നയിക്കുന്ന എന്റെ ഇടയ്ക്കിടം, സൂരജിന്റെ ചിത്ര പ്രദർശനവും നെടുമൺകാവ് രാധാകൃഷ്ണന്റെ ശില്പ നാണയ പ്രദർശനവും നടക്കും. വൈകിട്ട് 3ന് സാംസ്കാരിക സദസ്. കവികളും കഥാകൃത്തുക്കളുമായ ഗിരീഷ് പുലിയൂർ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള , അൻസാരി ബഷീർ, നെടുമൺകാവ് സജീവ്, മേഘ നിശാന്ത് തുടങ്ങിയവർ പങ്കെടുക്കും.
5മണിക്ക് പൊതു സമ്മേളനവും ഫൗണ്ടേഷന്റെ പാലിയേറ്റീവ് കെയർ പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ചടങ്ങിൽ ഒരു ലക്ഷത്തിൽ പരം രൂപയുടെ ചികിത്സാ സഹായങ്ങൾ വിതരണം ചെയ്യും. മുൻ എം.എൽ.എമാരായ പി. ഐഷാ പോറ്റി, എഴുകോൺ നാരായണൻ , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.