കുന്നത്തൂർ : തുരുത്തിക്കര തൈപ്ലാവിള ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര പൂജ ഭക്തിനിർഭരമായി. തുടർന്ന് സ്വയംവരസദ്യയും സർവൈശ്വര്യ പൂജയും നടന്നു. ഇന്ന് കുചേലസദ്ഗതിയും സമാപന ദിവസമായ നാളെ സ്വധാമപ്രാപ്തിയും അവഭൃഥസ്നാന ഘോഷയാത്രയും നടക്കും. ഹരിപ്പാട് വേണുജിയാണ് യജ്ഞാചാര്യൻ.