കൊല്ലം: രാജ്യത്തെ ഏറ്റവും മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് കരസ്ഥമാക്കിയ കുരീപ്പള്ളി ജോയ്സ് ഭവനിൽ സൂസൻ ചാക്കോയെ കോൺഗ്രസ് നേതൃത്വത്തിൽ അഭിനന്ദിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ, കുണ്ടറ നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ കുരീപ്പള്ളി സലിം, തൃക്കോവിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ, മുൻ പ്രസിഡന്റ് വിജയൻ, കുരീപ്പള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അലക്സാണ്ടർ, ബൂത്ത് പ്രസിഡന്റ് സജി വാറൂർ, സെയ്നുലാബ്ദീൻ കൊച്ചുമ്മൻ അഷറഫ്, ബിജു ജേക്കബ്, എം. തോമസുകുട്ടി, ബിൽസൺ കല്ലുവിള, ജി.വി. ചാക്കോ, ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.