ചാത്തന്നൂർ: ജലസ്രോതസുകളെ വൃത്തിയോടെയും ശുചിത്വത്തോടെയും സംരക്ഷിക്കുന്നതിലേക്കായി തെളിനീരൊഴുകും നവകേരളം സമ്പൂർണ്ണ ജലശുചിത്വയജ്ഞം ചിറക്കര ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പോളച്ചിറ ഏലാത്തോടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദേവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മിനിമോൾ ജോഷ്, സുദർശനൻ പിള്ള, സുബിപരമേശ്വരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയകുമാർ, സുജയ് കുമാർ, രജനീഷ് സെക്രട്ടറി വി.ആർ.അജിത്ത്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി അമ്പിളികല, കുടുംബശ്രീ ചെയർപേഴ്സൺ റീജ, വി.ഇ.ഒമാരായ സുരാസു മുഹമ്മദ്, സരിതാരാജ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത്ത്, ഗോപകുമാർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.