
കൊല്ലം: ക്വയിലോൺ മെയിലിലെ ജനറൽ കോച്ചുകളിൽ റിസർവേഷൻ ഇല്ലാത്തവർക്കും ഇന്ന് മുതൽ യാത്ര ചെയ്യാം. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ജനറൽ കോച്ചുകളിൽ റിസർവേഷൻ ഉള്ളവരെ മാത്രമേ അനുവദിച്ചിരുന്നുള്ളു. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവർക്കും സീസൺ ടിക്കറ്റുകാർക്കും ജനറൽ കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യാം. രണ്ട് ജനറൽ കോച്ചുകളാണ് ട്രെയിനിലുള്ളത്.