കൊല്ലം: എല്ലാ വിഭാഗത്തിലുംപെട്ട സമുദായങ്ങൾക്കു സ്‌കൂളുകളും കോളേജുകളും ഒരുപോലെ അനുവദിച്ചു നൽകിയ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ആർ. ശങ്കർ എന്ന് എൻ. പിതാംബരക്കുറുപ്പ് അഭിപ്രായപ്പെട്ടു. ആർ. ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്തു നടത്തിയ ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പൊതു, സ്വകാര്യ വിദ്യാഭ്യാസ രംഗങ്ങളിൽ ഉയർന്നുവന്നിട്ടുളള ഗുരുതരമായ അഴിമതികൾക്ക് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അതിന്റെ നേതാക്കന്മാർക്കും ഒരുപോലെ പങ്കുണ്ടെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ആർ. ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രതാപവർമ്മ തമ്പാൻ, കെ.സി. രാജൻ, വെച്ചൂച്ചിറ മധു, ബിന്ദു കൃഷ്ണ, എഴുകോൺ നാരായണൻ, കെ. ബേബിസൺ, കെ.ജി. രവി, എ.കെ. ഹഫീസ്, എൽ.കെ. ശ്രീദേവി, സൂരജ് രവി, അൻസർ അസീസ്, കെ.ആർ.വി. സഹജൻ തുടങ്ങിയവർ സംസാരിച്ചു. ശങ്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ആദിക്കാട് മധു സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ജി. തോമസ് നന്ദിയും പറഞ്ഞു.