കൊല്ലം: കർമ്മ മണ്ഡലങ്ങളിൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു ആർ. ശങ്കറിന്റേതെന്നും പുതിയ തലമുറയ്ക്ക് പ്രചോദനമായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും നിലകൊള്ളുമെന്നും ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ആർ. ശങ്കറിന്റെ 114-ാമത് ജന്മദിനാഘോഷം ഡി.സി.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, എ.കെ. ഹഫീസ്, സൂരജ് രവി, നെടുങ്ങോലം രഘു, കോയിവിള രാമചന്ദ്രൻ, എസ്. വിപിനചന്ദ്രൻ, അൻസർ അസീസ്, എസ്. ശ്രീകുമാർ, ആദിക്കാട് മധു, കെ.ആർ.വി. സഹജൻ, കൃഷ്ണവേണി ശർമ്മ, ഇടമൺ ഇസ്മായിൽ, വി.എസ്. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.