shankar-

കൊല്ലം: കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ജന്മദിനാഘോഷം ഡി.സി.സി ഓഫീസിൽ നടന്നു. ജില്ലാ പ്രസിഡന്റ് എസ്. ഷേണാജി അദ്ധ്യക്ഷനായി. കെ.പി.സി.സി ജന. സെക്രട്ടറി ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു.

അഡ്വ. എം. ആർസൺ, നജീബ് പുത്തൻകട, കണ്ടച്ചിറ യേശുദാസ്,​ ബൈജു പുരുഷോത്തമൻ, നെപ്പോളിയൻ, ശരത്ത് ചന്ദ്രൻ, ചിത്രസേനൻ, ബാബു കാട്ടിൽ, സുന്ദരേശൻ, അശോകൻ, അഡ്വ. മനു ജയപ്രകാശ്, രാജീവ്, സുമ സുനിൽകുമാർ, അഡ്വ. സജു സദാനന്ദൻ, അഡ്വ. എമഴ്സൺ, വിജയൻ എന്നിവർ പങ്കെടുത്തു.