congress
ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആർ.ശങ്കർ ജന്മദിനാഘോഷം കെ.പി.സി.സി. ജനറൽ സെക്രട്ടറി ഡോ.ജി.പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ : ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആർ.ശങ്കറിന്റെ 113-മത് ജന്മദിനാഘോഷം കെ.പി.സി.സി. ജനറൽ സെക്രട്ടറി ഡോ.ജി.പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. നീലികുളം സദാനന്ദൻ, അയ്യാണിക്കൽ മജീദ്, ബി.സെവന്തികുമാരി,​ എൻ.വേലായുധൻ, കയ്യാലത്തറ ഹരിദാസ്, കെ. ശോഭകുമാർ, പി.ഡി. ശിവശങ്കരപിളള, സമദ് തുടങ്ങിയവർ സംസാരിച്ചു.