കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന, ജില്ലാ ഹോക്കി അസോ. നേതൃത്വത്തിൽ പരിശീലനകളരി ആരംഭിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് കായിക ജീവിതത്തിൽ നൽകേണ്ട പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു, ഹോക്കി അസോസിയേഷൻ പ്രതിനിധികളായ രവി വർമ്മ, അജയകുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ ഡയറക്ടർ ഫാ.സാമുവേൽ വഴവൂർ പടിക്കൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജെ.ജോൺ നന്ദിയും പറഞ്ഞു. സ്കൂളിലെ കായിക അദ്ധ്യാപകരായ സാബു കുമാർ, ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.