ചവറ : തേവലക്കര ഗ്രാമപഞ്ചായത്തിൽ ദേശീയ പഞ്ചായത്ത് ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ദാരിദ്ര്യ നിർമ്മാർജനം, ശിശു സൗഹൃദ ഗ്രാമം, ഹരിത ഗ്രാമം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ആസൂത്രണസമിതി ഉപാദ്ധ്യക്ഷനും കില റിസോഴ്സ് പേഴ്സണുമായ പ്രസന്നചന്ദ്രബാബു വിഷയാവതരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന ഗ്രാമസഭയിൽ ജനപ്രതിനിധികളായ എസ്.സോമൻ, ജോസ് വിമൽരാജ്, ബിന്ദുമോൾ, പി.ഫിലിപ്പ്, ഫാത്തിമകുഞ്ഞ്, അനസ് നാത്തയ്യത്ത്, രാധാമണി, പ്രദീപ്കുമാർ, അനസ് യൂസുഫ്, അനീഷ്, ബിജി ആന്റണി, ഓമനക്കുട്ടൻപിള്ള, അൻസർ കാസിംപിള്ള, ടെൽമമേരി, പ്രസന്നകുമാരി, ലളിതഷാജി, ഐ.അനസ്, ബീനാറഷീദ്, സെക്രട്ടറി ടി.ദിലീപ്, ഉദ്യോഗസ്ഥരായ സജി, ജസിയ, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.