കൊല്ലം: ജില്ലയിലെ മന്ത്രിസഭാ വാർഷികാഘോഷങ്ങൾക്ക് ഇന്ന് സമാപനം. ആശ്രാമം മൈതാനത്ത് വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും.
25ന് ആശ്രാമം മൈതാനത്താണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

വിവിധ വകുപ്പുകളുടെ 62 സ്റ്റാളുകളിലായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സേവനങ്ങളും അവതരിപ്പിച്ചു. 103 കൊമേഴ്‌സ്യൽ സ്റ്റാളുകളിൽ ഉത്പന്ന പ്രദർശനവും വില്പനയും നടന്നു. കുടുംബശ്രീ ഫുഡ് കോർട്ടും ജനശ്രദ്ധ നേടി.

എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ മാരായ എം. മുകേഷ്, എം. നൗഷാദ്, ഡോ. സുജിത്ത് വിജയൻ പിള്ള, കെ.ബി. ഗണേശ് കുമാർ, ജി.എസ്. ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി.എസ്. സുപാൽ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ തുടങ്ങിയവർ ഇന്ന് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.