kunnathoor
ശൂരനാട്‌വടക്ക് സംഗമം വാർഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ശൂരനാട്‌വടക്ക് സംഗമം രണ്ടാം വാർഡിലെ യു.ഡി.എഫ് കൺവൻഷൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർത്ഥി അഡ്വ.സുധികുമാർ,നേതാക്കളായ എം.വി. ശശികുമാരൻ നായർ, വൈ.ഷാജഹാൻ,കെ.കൃഷ്ണൻ കുട്ടി നായർ,കെ.സുകുമാരപിള്ള,പി.കെ രവി,സി.കെ പൊടിയൻ,സുഭാഷ് എസ്. കല്ലട,അശോകൻ പിള്ള ,രവീന്ദ്രൻ പിളള,നിഥിൻ കൃഷ്ണ,വിജയലക്ഷ്മി, ശൂരനാട് വാസു,വിജയലക്ഷ്മി,ഗംഗാദേവി, സന്ദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.