obc-
കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ് നേതൃത്വത്തി​ൽ കൊല്ലം ഡി.സി.സി ഹാളിൽ നടത്തിയ ആർ.ശങ്കർ ജന്മദിനാചാരണം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ് നേതൃത്വത്തി​ൽ കൊല്ലം ഡി.സി.സി ഹാളിൽ നടത്തിയ ആർ.ശങ്കർ ജന്മ ദിനാചാരണവും കേരള സാമൂഹിക വികസനത്തിന് ആർ. ശങ്കറിന്റെ സംഭാവന എന്ന വിഷയത്തിൽ നടത്തിയ സെമിനാറും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ് ജില്ലാ ചെയർമാൻ ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി ആൽബർട്ട് മുഖ്യപ്രഭാഷണം നടത്തി. നേടുങ്ങോലം രഘു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്‌ണു സുനിൽ പന്തളം, എം.സുജയ്‌, നവാസ് റഷാദി, അഡ്വ.സുനിൽകുമാർ, അജിത് ബേബി, ബി.എം.ഷാ, ഷീബബാബു തുടങ്ങിയവർ സംസാരിച്ചു.