കൊല്ലം: കേരള പൊലീസ് അസോ. കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ 38-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നവകേരളത്തിലെ പൊലീസും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം അഡ്വ. സബീദാ ബീഗം ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ കമ്മിറ്റി അംഗം ഒ. പ്രഭ അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം രഞ്ജു സുരേഷ് വിഷയാവതരണം നടത്തി. മാദ്ധ്യമ പ്രവർത്തക നവമി സുധീഷ്, കെ.പി..എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ ഷിനോദാസ്, വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ജി.അനിലകുമാരി, കെ.പി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി ജിജു സി.നായർ, കെ.പി.എ കൊല്ലം സിറ്റി. ജില്ലാ സെക്രട്ടറി.എസ്.ഷഹീർ എന്നിവർ സംസാരിച്ചു. സെമിനാറിൽ കെ.പി.എ ജില്ലാ കമ്മിറ്റി അംഗം. എസ്.റജീന ബീവി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എസ്. രാജശ്രീ നന്ദിയും പറഞ്ഞു. സംഘടനാ ഭാരവാഹികളായ വിജയൻ, സി.വിമൽകുമാർ, ഡി പ്രവീൺകുമാർ, ബിനൂപ്, നെരൂദ, മഞ്ജു എന്നിവർ പങ്കെടുത്തു.