
പോരുവഴി: കമ്പലടി പള്ളിയറ ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റ ഭാഗമായി രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു. യജ്ഞാചാര്യൻ ദയാനന്ദസരസ്വതി മുഖ്യകാർമ്മികത്വം വഹിച്ചു. സപ്താഹയജ്ഞം തിങ്കളാഴ്ച സമാപിക്കും. രോഹിണി തിരുനാൾ മഹോത്സവം ചൊവ്വാഴ്ച നടക്കും. ഗണപതി ഹോമം, ഭാഗവതപാരായണം, കെട്ടുകാഴ്ച, സന്ധ്യ സേവ, തുടർന്ന് രാത്രി 9ന് സൂപ്പർ ബ്ലാസ്റ്റ് എന്നിവ നടക്കും.