may

കൊല്ലം: ജില്ലയിൽ മേയ് ദിന റാലി 20 കേന്ദ്രങ്ങളിൽ നടക്കും. ഇന്ന് രാവിലെ 8.30ന് തൊഴിലിടങ്ങളിൽ പതാക ഉയർത്തും. 9.30ന് പ്രകടനവും പൊതുസമ്മേളനവും. സി.ഐ.ടി.യു - ഐ.ഐ.ടി.യു.സി എന്നിവയുടെ നേതൃത്വത്തിൽ സംയുക്തമായാണ് റാലി. കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. എല്ലാ കേന്ദ്രങ്ങളിലും ജില്ലാ - സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു എന്നിവർ അറിയിച്ചു.