idakkidam-
ഇടയ്ക്കിടം സുരേഷ്കുമാർ ഫൗണ്ടേഷന്റെ വാർഷികോത്സവമായ സ്മൃതിയരങ്ങ് കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : ഇടയ്ക്കിടം സുരേഷ്കുമാർ ഫൗണ്ടേഷന്റെ വാർഷികാഘോഷമായ സ്മൃതിയരങ്ങ് തുടങ്ങി. കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എ.സുനിൽ കുമാർ അദ്ധ്യക്ഷനായി. എസ്. ശൈലേന്ദ്രൻ , എഴുകോൺ സന്തോഷ്, സി.ബാബുരാജൻ പിള്ള , അഡ്വ. എസ്.ഗോപാലകൃഷ്ണൻ , ജെ. അശോകൻ ,എസ്.വിജയധരൻ, എ. അപ്പു, പി.എസ്.സുന്ദരേശൻ, എസ്. ഷാജി, ഷൈൻ.പി. തമൻ, പി.വി. സുദർശനൻ, ഡോ. ജയപാൽ, എ.സുബകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഇന്ന് രാവിലെ 9.30 ന് ശാസ്ത്ര കൗതുക പരിപാടി സുൽത്താനും കുട്ടികളും .വൈകിട്ട് 3ന് കർഷക അദ്ധ്യാപക സംഗമവും സെമിനാറും മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. നവകേരള നിർമ്മിതിയിൽ കർഷകരുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തിൽ കൃഷി അസി.ഡയറക്ടർ എം. പ്രമോദ് സെമിനാർ നയിക്കും.

6മണിക്ക് കോമഡി താരം പുലിയൂർ ജയകുമാർ നയിക്കുന്ന ഒരു രസികൻ നാടൻ പാട്ടുകച്ചേരി.

നാളെ സ്മൃതിയരങ്ങ് സമാപിക്കും. പൊതു സമ്മേളനവും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.