ചാത്തന്നൂർ: കെഎൻ. അനിൽകുമാർ ഫൗണ്ടേഷൻ ചാത്തന്നൂരിൽ നടത്തിയ ആർ.ശങ്കർ ജന്മദിനഘോഷം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ സുഭാഷ് പുളിക്കൽ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.ഉണ്ണിക്കൃഷ്ണൻ, എസ്.ശ്രീലാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.സുന്ദരേശൻ പിള്ള, ചാത്തന്നൂർ മുരളി, ബിജു വിശ്വരാജൻ, ജോൺ ഏബ്രഹാം, എൻ.സത്യദേവൻ, എം.തോമസ്, മാമ്പള്ളി ജി.രഘുനാഥ്, ദേവരാജൻ നായർ, സജുദാസ്, സഹദേവൻ, ഏറം ദിലീപ്, മീനാട് ദിലീപ് എന്നിവർ സംസാരിച്ചു.