blokk-
രവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർ. ശങ്കർ ജന്മദിനാഘോഷവും കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിൽ ഉച്ചഭക്ഷണ വിതരണവും കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആർ. ശങ്കർ ജന്മദിനാഘോഷവും കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിൽ ഉച്ചഭക്ഷണ വിതരണവും കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ, പാരിപ്പളളി വിനോദ്, വട്ടക്കുഴിക്കൽ മുരളീധരൻ പിള്ള, ആർ.ഡി. ലാൽ, നിജാബ് മൈലവിള, ബിജു കിഴക്കനേല, പാറയിൽ രാജു, വിഷ്ണു വിശ്വരാജൻ തുടങ്ങിയവർ സംസാരിച്ചു.