കൊല്ലം: മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച നട്ടെല്ലു വളയാത്ത നേതാവായിരുന്നു ആർ. ശങ്കർ എന്ന് ശ്രീനാരായണ ദർശന സംഘം ജനറൽ സെക്രട്ടറി നെടുമം ജയകുമാർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് മുതുകുളം ശശി കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രാക്കുളം മോഹൻ, അഡ്വ. പോത്തൻകോട് വിജയൻ, പാസ്റ്റർ രാജു, നരുവാമൂട് ശിവാനന്ദൻ, ജെ.എസ്. ജഗദീഷ് കുമാർ, മംഗലത്തുകോണം അനിൽ പോൾ തുടങ്ങിയവർ സംസാരിച്ചു