rubi-george-82

പത്തനാപുരം: മുൻ എം.എൽ.എയും കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന നടക്കുന്ന് കുരുടാമണ്ണിൽ പരേതനായ എ. ജോർജിന്റെ ഭാര്യ റൂബി ജോർജ് (82) നിര്യാതയായി. കോട്ടയത്ത് മകളുടെ വസതിയിലുള്ള മൃതദേഹം ഇന്ന് ഉച്ചയ്ക്ക് പത്തനാപുരത്തെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ 11.30ന് പിടവൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സുനില ജോർജ്, റജില ജോർജ്, മൃദുല ജോർജ്. മരുമക്കൾ: ജോർജ് ജേക്കബ് (പുരയ്ക്കൽ മോട്ടേഴ്സ്, കോട്ടയം), ബിനു സക്കറിയ (ബിസിനസ്, കോട്ടയം), പരേതനായ റോയി മാത്യു.