
കുണ്ടറ: പടപ്പക്കര പരമേശ്വരത്ത് വീട്ടിൽ പരേതനായ ഹെൻട്രിയുടെ ഭാര്യ ലൈസ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോട്ടപ്പുറം ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ആന്റണി (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), മേരിക്കുട്ടി, കൊരണിലിയ (റിട്ട. പ്രഥമാദ്ധ്യാപിക, ജി.എൽ.പി.എസ്, കോഴിക്കോട്), ജസീന്ത (യുണൈറ്റഡ് ഇന്ത്യ), ജോൺ, വിൽഫ്രഡ് (റിട്ട. എസ്.ഐ, കേരള പൊലീസ്), ജോസഫ് (എക്സൈസ്, പത്തനംതിട്ട). മരുമക്കൾ: ജസീന്ത, സിനി, ലത (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, കോയിക്കൽഭാഗം), പരേതരായ അനിഅമ്മ (റിട്ട. പ്രഥമാദ്ധ്യാപിക), വില്യം, അത്തനേഷ്യസ്, മേരിദാസൻ (റിട്ട. ബി.ഡി.ഒ).