കൊല്ലം: കുടുംബ ജീവിതം പവിത്രമായ ഒരു ബന്ധമാണെന്നും പരസ്പരം സ്നേഹിച്ചും അംഗീകരിച്ചും മുന്നോട്ട് പോകുമ്പോഴാണ് ജീവിത വിജയം സാദ്ധ്യമാകുന്നതെന്നും ഡോ. ബി.എൽ.ബ്രഹ്മലക്ഷ്മി പറഞ്ഞു. ശ്രീനാരായണ വനിത കോളേജ് സെമിനാർ ഹാളിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ 36-ാമത് വിവാഹപൂർവ കൗൺസിലിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, ആനേപ്പിൽ എ.ഡി.രമേഷ്, ബി.പ്രതാപൻ, നേതാജി ബി.രാജേന്ദ്രൻ, അഡ്വ. ഷേണാജി, ഷാജി ദിവാകർ, എം. സജീവ്, ഡോ.എസ്.സുലേഖ, ഷീല നളിനാക്ഷൻ, ഗീത സുകുമാരൻ, ജെ.വിമലകുമാരി, ജി. ഉപേന്ദ്രൻ മങ്ങാട്, ധനപാലൻ, പി.വി.ഉണ്ണിക്കൃഷ്ണൻ, സത്യബാബു, സുന്ദരേശ പണിക്കർ, സജീവ് പാൽക്കുളങ്ങര എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.