adv

തൃശൂർ : അഡ്വക്കേറ്റ് ക്ലർക്കുമാർക്ക് പങ്കാളിത്തമില്ലാത്ത ഇ ഫയലിംഗ് സംവിധാനം പുന:പരിശോധിക്കുക, അഡ്വക്കേറ്റ് ക്ലർക്കുമാർക്കുള്ള ആശങ്കകൾ പരിഹരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വക്കേറ്റ് ക്ലർക്കുമാർ പണി മുടക്ക് സമരം നടത്തി. പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എൻ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ മുൻ ചെയർമാനും അംഗവുമായ അഡ്വ.കെ.ബി.മോഹൻദാസ് , കേരള ബാർ കൗൺസിൽ അംഗം അഡ്വ.എം.രാമൻ കുട്ടി . അഡ്വ.ടി.എസ്.അജിത്ത്, സുന്ദരൻ കുന്നത്തുള്ളി, എ.സി കൃഷ്ണൻ, ടി.കെ.സുധീഷ്, പി.വി.സന്തോഷ്, സി.പി.പോൾസൺ, വി.വിശ്വനാഥൻ, അഡ്വക്കേറ്റുമാരായ ഇ.രാജൻ,ധീരജ് തുടങ്ങിയവർ പ്രസംഗിച്ചു.