udgadanam

പുതുക്കാട്: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഓഫീസിനു സമീപം സ്ഥാപിച്ച വാട്ടർ എ.ടി.എം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായി.

വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയൻ, രതി ബാബു, സി.സി. സോമൻ, ഷാജു കാളിയേങ്കര, ആൻസി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണൻ, ടീന തോമ്പി, ഹിമ ദാസൻ, ഫിലോമിന ഫ്രാൻസീസ്, സി.പി. സജീവൻ, സെക്രട്ടറി ഉമ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വാട്ടർ എ.ടി.എമ്മിൽ നിന്നും ഒരു രൂപയ്ക്ക് ഒരു ലിറ്റർ എന്ന നിരക്കിൽ വെള്ളം ലഭിക്കും.