fence

ചാലക്കുടി: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ സംരക്ഷണ വേലികൾ ആനക്കൂട്ടം തകർത്തു. കോൺക്രീറ്റിന്റെ അടിത്തറയിൽ സ്ഥാപിച്ച മുളവേലിയാണ് ആനകൾ ചവിട്ടിത്തെറിപ്പിച്ചത്. വെള്ളച്ചാട്ടത്തിനുടുത്തുള്ള കാവൽ മാടത്തിലേക്ക് പോകുന്നതിന് സഹായമാകുന്നതാണ് ഈ വേലികൾ. വെള്ളച്ചാട്ടത്തിന്റെ അടിഭാഗം വീക്ഷിക്കുന്നതിന് കെട്ടിയിരുന്ന മുളവേലിയും തകർത്തിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് ആനകളെത്തിയത്. ആനകളുടെ വിഹാരം വിനോദ സഞ്ചാരത്തിന് ഭീഷണിയാകുമെന്നാണ് ആശങ്ക.