കയ്പമംഗലം: കയ്പമംഗലം മണ്ഡലത്തിൽ പിന്നാക്ക വിഭാത്തിൽപ്പെട്ട (എസ്.സി ) നിർദ്ധനരായ രോഗികൾക്ക് പട്ടികജാതി, പട്ടിക വർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പിൽ നിന്ന് അനുവദിച്ച ധനസഹായ സംഖ്യകൾ വിതരണം ചെയ്തു. 2022 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അനുവദിച്ച 7, 10 ലക്ഷം രൂപയാണ് വിതരണം നടത്തിയത്. അപേക്ഷ ഫോം, ഡോക്ടർ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, ബാങ്ക് അക്കൗണ്ട് കോപ്പി എന്നിവയാണ് സർക്കാരിലേക്ക് സമർപ്പിക്കേണ്ടത്. ജനറൽ വിഭാഗത്തിനും അപേക്ഷ സമർപ്പിക്കാം. അവർക്ക് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ വേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് എം.എൽ.എ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അറിയിച്ചു.