എടമുട്ടം: ലൈഫ് മിഷൻ പദ്ധതിയ്ക്കായി വാങ്ങിയ സ്ഥലം എറ്റുവാങ്ങി. വലപ്പാട് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് 70 ലക്ഷം രൂപ ചെലവഴിച്ചാണ് പതിനെട്ടാം വാർഡിൽ 56 സെന്റ് സ്ഥലം വാങ്ങിയത്. വസ്തുരേഖകൾ പഞ്ചായത്ത് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം. അഹമ്മദ്, മജ്ഞുള അരുണൻ, അനിത കാർത്തികേയൻ, മല്ലിക ദേവൻ, ഇ.പി. അജയഘോഷ്, ജോയ്‌സി വർഗീസ് എന്നിവർ സംസാരിച്ചു.