sasi

പുന്നയൂർ: ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്ന രീതിയിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. പുന്നയൂർ പഞ്ചായത്തിലെ മത്സ്യഭവൻ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അദ്ധ്യക്ഷനായി. അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ എം.വി. സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നാസർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹീം വീട്ടിപറമ്പിൽ, എ.എസ്. ഷിഹാബ്, ജസ്‌ന ലത്തീഫ്, പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് കൊമേരി തുടങ്ങിയവർ പങ്കെടുത്തു.