
തൃശൂർ: പ്രാദേശിക വിപണിക്ക് ഒരു പുത്തൻ ഉണർവേകാൻ ഉദ്ദേശിച്ചുള്ള മാറ്റ്‌സ് അപ്പ് റൈസിംഗ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ആർ.കെ.എസ്.എഫ് 2022, ഏപ്രിൽ 12 ന് വൈകീട്ട് ഏഴിന് പുഴയ്ക്കൽ വെഡിംഗ് വില്ലേജിൽ നടക്കുന്ന ബിഗ് സ്‌ക്രീൻ ഫിലിം അവാർഡ് ചടങ്ങിൽ ലോഞ്ച് ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇവന്റ് മാനേജ്‌മെന്റ് മേഖലയിൽ 15 വർഷത്തിലേറെ പരിചയസമ്പത്തുള്ള ഓസ്‌കാർ ഇവന്റ്‌സും, മാറ്റ്‌സപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് റൈസിംഗ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലോഗോ പ്രകാശനം മന്ത്രി കെ.രാജൻ നിർവഹിച്ചു. തോമസ് ആന്റണി, ജനീഷ് പി.എസ്, മെൽബിൻ മാത്യു, അബ്ദുൽ റസാഖ് എം.എം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.