കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണിയോടനുബന്ധിച്ച് കൊടുങ്ങല്ലൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ നടത്തുന്ന അന്നദാന മഹായജ്ഞത്തിന്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. ചടങ്ങിൽ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ ഭദ്രദീപം കൊളുത്തി. അന്നദാനയജ്ഞ സമിതി ചെയർമാൻ പ്രൊഫസർ നാരായണൻ കുട്ടി മേനോൻ അദ്ധ്യക്ഷനായി. രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് മെമ്പർ എം.ജി. നാരായണൻ, ദേവസ്വം കമ്മിഷണർ സുനിൽ കർത്ത എന്നിവർ സംസാരിച്ചു. ചടങ്ങിൽ നാരി പുരസ്‌കാര ജേതാവ് ക്യാപ്ടൻ രാധിക മേനോനെ ആദരിച്ചു. കെ.എസ്. പത്മനാഭൻ, സത്യധർമ്മൻ അടികൾ, സജീവൻ പറപറമ്പിൽ, പി. ശശീന്ദർ, ഡോ. വാസുദേവ പണിക്കർ, പി.ജി. ശശികുമാർ, മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ, ഒ.പി. സുരേഷ് എന്നിവർ സംബന്ധിച്ചു.