ചാലക്കുടി: മേയ് 3, 4 തീയതികളിൽ ചാലക്കുടിയിൽ നടക്കുന്ന പി.കെ.എസ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. പുരുഷോത്തമൻ അദ്ധ്യക്ഷനായി.
സി.പി.എം ജില്ലാ നേതാക്കളായ യു.ജി. ജോസഫ്, പി.കെ. ഷാജൻ, ബി.ഡി. ദേവസി, യു.വി. പ്രദീപ്, ടി.കെ. വാസു, പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.കെ. സുദർശൻ, സി.കെ. ഗിരിജ, സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാനായി ബി.ഡി. ദേവസിയെ തെരഞ്ഞെടുത്തു. എ.എ. ബിജു, (കൺവീനർ), കെ.എസ്. അശോകൻ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.