
തൃശൂർ : പൂരം പ്രദർശന കമ്മിറ്റി ഓഫീസ് പ്രദർശന കമ്മിറ്റി പ്രസിഡന്റ് കെ.വിജയരാഘവൻ, സെക്രട്ടറി ജി.രാജേഷ് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ.സതീഷ് മേനോൻ, വേണുഗോപാല മേനോൻ, കെ.ദീലിപ് കുമാർ, പി.ശശിധരൻ, പി.രാധാകൃഷ്ണൻ, സി.വിജയൻ, ഡോ.എം.ബാലഗോപാൽ, വി.ജയൻ, എം.രവികുമാർ, ആർസി അയ്യന്തോൾ എന്നിവർ പങ്കെടുത്തു.
സിവിൽ സ്റ്റേഷനിൽ പുതുസംവിധാനങ്ങളുടെ
ഉദ്ഘാടനം ഇന്ന്
തൃശൂർ: അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിന്റെ (ഡി.ഇ.ഒ. സി) നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന് (ഏപ്രിൽ രണ്ട്) ഉച്ചയ്ക്ക് 12ന് റവന്യൂമന്ത്രി കെ.രാജൻ നിർവഹിക്കും. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിൽ പണി പൂർത്തീകരിച്ച ലിഫ്റ്റിന്റെയും നിരീക്ഷണ കാമറയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പി.ബാലചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷത വഹിക്കും. ടി.എൻ.പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, ദുരന്തനിവാരണ കമ്മിഷണർ ഡോ.എ.കൗശിഗൻ, ജില്ലാ നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ ഷീജ ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.
മാറ്റ്സപ്പ് റൈസിംഗ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ
തൃശൂർ: പ്രാദേശിക വിപണിക്ക് ഒരു പുത്തൻ ഉണർവേകാൻ ഉദ്ദേശിച്ചുള്ള മാറ്റ്സ് അപ്പ് റൈസിംഗ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ആർ.കെ.എസ്.എഫ് 2022, ഏപ്രിൽ 12 ന് വൈകീട്ട് ഏഴിന് പുഴയ്ക്കൽ വെഡിംഗ് വില്ലേജിൽ നടക്കുന്ന ബിഗ് സ്ക്രീൻ ഫിലിം അവാർഡ് ചടങ്ങിൽ ലോഞ്ച് ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇവന്റ് മാനേജ്മെന്റ് മേഖലയിൽ 15 വർഷത്തിലേറെ പരിചയസമ്പത്തുള്ള ഓസ്കാർ ഇവന്റ്സും, മാറ്റ്സപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് റൈസിംഗ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലോഗോ പ്രകാശനം മന്ത്രി കെ.രാജൻ നിർവഹിച്ചു. തോമസ് ആന്റണി, ജനീഷ് പി.എസ്, മെൽബിൻ മാത്യു, അബ്ദുൽ റസാഖ് എം.എം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.