1

വടക്കാഞ്ചേരി: സംസ്ഥാന പാതയിൽ അകമല ശാസ്താ ക്ഷേത്രത്തിന് സമീപം ടാങ്കർ ലോറിയിൽ നിന്നും ഓയിൽ റോഡിലേക്ക് ഒഴുകിയതു മൂലം ബൈക്കുകൾ തെന്നിവീണ് യാത്രക്കാർക്ക് പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്തിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ബ്ലീച്ചിംഗ് പൗഡറിട്ട് ക്ലീൻ ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.