1

വടക്കാഞ്ചേരി: മീനത്തിലെ ഉത്രട്ടാതിക്ക് പാർളിക്കാട് വ്യാസഗിരി ജ്ഞാനാശ്രമം മഠാധിപതി സ്വാമി വിരജാനന്ദതീർത്ഥയ്ക്ക് 94. ജന്മദിനാഘോഷം ഭക്തിനിറവിലാഴ്ത്തി ശിഷ്യരും ഭക്തരും. ആശ്രമത്തിൽ ഗണപതിഹോമവും വിശേഷാൽ പൂജകളും നടന്നു.

പൂർണ്ണ കുംഭം നൽകി സന്യാസി ശ്രേഷ്ഠരുടെയും ഭക്തരുടെയും അകമ്പടിയോടെ പ്രാർത്ഥനാസമേതം സ്വാമിജിയെ പാദപൂജാ മണ്ഡപമായ വിരജാനന്ദത്തിലേക്ക് ആനയിച്ചു. ജ്ഞാനാശ്രമം മാനേജിംഗ് ട്രസ്റ്റി സ്വാമി ഋതാനന്ദപുരി മഹാരാജ് പാദപൂജയ്ക്ക് നേതൃത്വം നൽകി.

സ്വാമിജിമാരായ പൂർണാനന്ദ, നിഗമാനന്ദ, ശുദ്ധവിഗ്രഹ സ്വരൂപാനന്ദ, നിഖിലാനന്ദ, സുനീഷ്, ഡോ. പുത്തേഴത്ത് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജ്ഞാനാശ്രമത്തിൽ എത്തിയവർക്കായി പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു.