കയ്പമംഗലം: തെരുവുനായ ആക്രമണം പെരിഞ്ഞനത്തും. മൂന്ന് പേർക്ക് പരിക്ക്. പെരിഞ്ഞനം വെസ്റ്റ് ആറാട്ട്കടവ് പൈപ്പ് സ്റ്റോപ്പിന് അടുത്താണ് തെരവുനായ ആക്രമണത്തിൽ പത്രവിതരണക്കാരനടക്കം മൂന്ന് പേർക്ക് കടിയേറ്റത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. പെരിഞ്ഞനം വെസ്റ്റ് ആറാട്ടുകടവിൽ പത്രം വിതരണം ചെയ്യുന്നതിനിടയിലാണ് അണക്കത്തിൽ പീതാംബരന് കടിയേറ്റത്. പിന്നീട് ഓടിപ്പോയ നായ പള്ളായിൽ ഷാജന്റെ മകൻ അലനെയും(8), ഒരു ലോട്ടറി വിൽപ്പനക്കാരനെയും കടിച്ചു. കടിയേറ്റ ഇവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തളിക്കുളം അനിമൽ സ്‌ക്വാഡ് സ്ഥലത്തെത്തി നായയെ പിടികൂടിയെങ്കിലും നായ രക്ഷപ്പെട്ടു.